01:10am 10 November 2026
NEWS
വികസനം ബി ജെ പിക്ക് വാഗ്ദാനം അല്ല, നടപ്പിലാക്കാനുള്ള ലക്ഷ്യമാണ് രാജീവ് ചന്ദ്രശേഖർ
03/05/2025  11:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വികസനം  ബി ജെ പിക്ക് വാഗ്ദാനം അല്ല, നടപ്പിലാക്കാനുള്ള ലക്ഷ്യമാണ്  രാജീവ് ചന്ദ്രശേഖർ

കൊച്ചി - വികസനം എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം മറ്റ് രാഷ്ട്രീയ പാർട്ടികളുടേതുപോലെ  തിരഞ്ഞെടുപ്പു സമയത്ത് നൽകുന്ന വാഗ്ദാനം അല്ലെന്നും പ്രാവർത്തികമാക്കാനുള്ള ലക്ഷ്യവും ദൗത്യവുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

വികസിത കേരളം എറണാകുളം സിറ്റി ജില്ലാ കൺവെൻഷൻ പൂണിത്തുറ ശ്രീ പൂർണ്ണ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 മുതൽ 2014 വരെ കോൺഗ്രസ്സ് നയിച്ച ഭരണം രാജ്യത്തെ ഏറ്റവും ദുർബലമായ സമ്പദ്വ്യവസ്ഥ നിലനിൽക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാക്കി മാറ്റി.വിലക്കയറ്റം, തൊഴിലിലായ്മ , അഴിമതി എന്നിവ സർവ്വ കാല റിക്കാർഡിലെത്തി. ഇതായിരുന്നു കോൺഗ്രസ്സിന്റെ വികസനം അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 മുതൽ കഴിഞ്ഞ 11 വർഷമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി- എൻ.ഡി.എ, സഖ്യം രാജ്യം ഭരിക്കുന്നു.രാജ്യം ലോകത്തിലെ സാമ്പത്തികമായി  ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി മാറുന്നു.ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ രാജ്യത്ത് കോടി കണക്കിന് രൂപയുടെ നീക്ഷേപം നടത്തുന്നു.ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുന്നു.എല്ലാവർക്കും വേണ്ടി എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുകയാണ് ബി ജെ പി സർക്കാർ ചെയ്തത് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ കഴിഞ്ഞ 9 വർഷമായി പിണറായി സർക്കാർ ഭരിക്കുന്നു.കടമെടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ കഴിയാത്ത ദുരവസ്ഥയിലായി സംസ്ഥാനം.മുൻ നിര ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാർക്ക് 100 രൂപയെങ്കിലും കൂട്ടി നൽകാനോസമയത്ത് സാമുഹ്യ ക്ഷേമ പെൻഷൻ നൽകാനോ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു പൈസ പോലും ചിലവഴിക്കാൻ കഴിയാത്ത ദുർബലമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതാണ് സി പി എമ്മിന്റെ വികസനമെന്നും അദ്ദേഹം സൂചിപ്പിച്ചു

ബിജെപിയുടെ വികസനം ജനങ്ങളുടെ . കഷ്ടപ്പാടിൽ നിന്നുള്ള വികസനമാണ്.യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന വികസനമാണ്.എല്ലാവർക്കും തൊഴിൽ ലഭിക്കാനുള്ള വികസനമാണ്..
നിക്ഷേപം സമാഹരിക്കാനുള്ള വികസനമാണെന്നും അദ്ദേഹംവ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു.അവരുടെ ആഗ്രഹം സഫലീകരിക്കാൻ ബി ജെ പി- എൻ.ഡി.എക്ക് മാത്രമേ കഴിയൂ.അത് സഫലീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.ജില്ലാ കൺവെൻഷനിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ എസ്. സുരേഷ്  സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്   ജില്ലാ ഇൻ ചാർജ് അശോകൻ കുളനട, യുവമോർച്ച ദേശീയ സെക്രട്ടറി ശ്യം രാജ് സംസ്ഥാന സെൽ കൺവീനർ എ. അനൂപ് ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ഏരിയ പ്രസിഡണ്ട് സാഖിൽ എന്നിവർ പ്രസംഗിച്ചു.

ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. രമാദേവി തോട്ടുങ്കൽ, എൻ.എൽ ജയിംസ്,ഷാലി വിനയൻ , കെ.കെ. വേലായുധൻ, കെ.എസ്. സുരേഷ് കുമാർ, ആർ. സജികുമാർ, എൻ.എം. രവി അഡ്വ.  പ്രിയ പ്രശാന്ത് ജില്ലാ ജന. സെക്രട്ടറി ജില്ലാ സെക്രട്ടറിമാരായ അഡ്വ. എം.എൻ. വേദരാജ് , ബീനാകുമാരി പി.ജി, ബിനുമോൻ സി.കെ., സൗഷ ലാലു, ശിവകുമാർ കമ്മത്ത്,ഡോ. ജലജ ആചാര്യ, ടി.പദ്മകുമാരി  ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ സംസ്ഥാന സമിതിയംഗങ്ങളായ പദ്മജ എസ്. മേനോൻ, സി.വി. സജിനി, സിജി രാജഗോപാൽ എന്നിവരും കൺവെൻഷന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img